Skip to main content

റിപ്പബ്ലിക്ക് ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തും

 

ജനുവരി 26, റിപ്പബ്ലിക്ക് ദിനത്തിൽ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തും. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ രാവിലെ 9 മണിക്ക് അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറും.

പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, സ്കൂൾ ബാൻഡ് അടക്കം 32 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.

പരേഡിന് മുന്നോടിയായി ജനുവരി 22 നും 23 നും റിഹേഴ്സല്‍ പരേഡ് നടന്നു. അന്തിമ ഡ്രസ് റിഹേഴ്സലും പൂർത്തിയായി.

date