Skip to main content

എസ്.എൻ.കോളേജിൽ മാതൃക പാർലമെന്റ് നാളെ

ആലപ്പുഴ: ചേർത്തല ശ്രീനാരായണ കോളേജ്   പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന  മോഡൽ പാർലമെന്റ് മത്സരം 25 ന് നടക്കും. രാവിലെ 9.30 ന് കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ്  ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷയാകും. വാർഡ് മെമ്പർ പ്രീത അനിൽ,വകുപ്പ് മേധാവി ഡോ.വി.ഡി.രാധാകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ.ടി.കെ. പ്രവീൺ കുമാർ,  ഡോ.രാജേഷ് കുനിയിൽ എന്നിവർ സംസാരിക്കും. രാജ്യസഭയിലും ലോകസഭയിലും  നടക്കുന്ന പാർലമെന്ററി ചർച്ചകളുടെയും മറ്റ്  തദ്ദേശിയ ചർച്ചാ അസ്സംബ്ലികളുടെയും അനുകരണമാണ് മാതൃക പാർലമെന്റ്. കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. പാർലമെന്റ് നടപടിക്രമങ്ങളെക്കുറിച്ചും ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ   സർവ്വകലാശാലകളിലും കോളേജുകളിലും  മാതൃകാ പാർലമെന്റുകൾ സംഘടിപ്പിക്കുന്നത്.

date