Skip to main content

പാലിയേറ്റീവ് വാരാചരണം

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാരാചരണം സംഘടിപ്പിച്ചു. പാലിയേറ്റീവ് കെയറില്‍ ഉള്‍പ്പെട്ട രോഗികളുടെ ബന്ധുക്കളെ  ഉള്‍പ്പെടുത്തി സംഗമം സംഘടിപ്പിച്ചു. നിര്‍ധന രോഗികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോജി ജെ. വയലപ്പള്ളി അധ്യക്ഷനായി. പാലിയേറ്റീവ് വാരാചരണത്തിന്റ ഭാഗമായി 10 വര്‍ഷ കാലമായി പാലിയേറ്റിവ് നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ഗീത വി. നായരെ ചടങ്ങില്‍  ആദരിച്ചു. വിവിധ സ്‌കൂളുകളിലായി 500-ല്‍ പരം കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകളും നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്, പഞ്ചായത്ത് അംഗം എന്‍.പി. രാജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗണേഷ്, ഹോമിയോ മെഡിക്കല്‍  ഓഫീസര്‍ ഡോ. ഷൈന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാര്‍  തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date