Skip to main content

അറിയിപ്പുകൾ 

 

ടെണ്ടർ ക്ഷണിച്ചു

പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 116 അങ്കണവാടികളിലേക്ക് 2023-24 വർഷത്തെ അങ്കണവാടി പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി :  ഫെബ്രുവരി ആറിന് വൈകീട്ട് 4.30 വരെ. ഫോൺ : 8281999297  

ഇന്റർവ്യൂ

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻറെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ചാരിറ്റബിൾ സൊസൈറ്റി സ്‌മൈൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൊജക്ട്‌ കോർഡിനേറ്റർ , ഔട്ട് റീച്ച്‌ വർക്കർ, ട്യൂട്ടർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക്  നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നു ഉച്ചയ്ക്ക്‌ രണ്ട് മണിക്ക്‌ ചേവായൂർ ഉദയം ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്‌. ഫോൺ : 9207391138 

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പന്തലായനി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 98  അങ്കണവാടികളിലേക്ക് 2023-24 വർഷത്തെ അങ്കണവാടി പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരു മണി.
ഫോൺ : 8281999298

ടെണ്ടർ ക്ഷണിച്ചു

പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ 171 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ പ്രീസ്കൂൾ കിറ്റിൽ ഉൾപ്പെടുത്തി കളറിംഗ് ബുക്ക് (20 പേജുകൾ), മലയാളം സ്റ്റോറി ബുക്ക്, അസസ്സ്മെന്റ് കാർഡ് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി അഞ്ച് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് 2.30ന് ടെണ്ടറുകൾ തുറക്കുന്നതാണ്. ഫോൺ : 0496-2612477 

ടെണ്ടർ ക്ഷണിച്ചു

പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ 171 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി അഞ്ച് ഉച്ചക്ക് 2.30. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്. ഫോൺ : 0496-2612477

date