Skip to main content

ബാലുശ്ശേരി- കോഴിക്കോട് റോഡ്: വേങ്ങേരി ജംഗ്ഷൻ നാളെ (വ്യാഴം) അടക്കും

 

ദേശീയപാത-66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംഗ്ഷനിൽ വെഹിക്കിൾ ഓവർപാസ്  നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട്- ബാലുശ്ശേരി റോഡ് വേങ്ങേരി ജംഗ്ഷൻ നാളെ (വ്യാഴം) മുതൽ പണി കഴിയുന്നത് വരെ അടച്ചിടും.

ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർപന്തൽ -മാളിക്കടവ്- കൃഷ്ണൻനായർ റോഡ് വഴി കാരപ്പറമ്പ് കോഴിക്കോട്ടേക്കു പോകണം.

കോഴിക്കോട്ടു നിന്നു ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിക്കാംകുളം- തടമ്പാട്ടുതാഴം- വേങ്ങേരി മാർക്കറ്റ് ജംഗ്ഷൻ-വേങ്ങേരി കയറ്റം കയറി മേൽപ്പാലത്തിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡ് വഴി ബൈപാസിൽ കയറി മാളിക്കടവ് ബൈപാസ് നയാര പെട്രോൾ പമ്പിന് സമീപം വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷൻ- തണ്ണീർപന്തൽ വഴി പോകണം. കൃഷ്ണൻ നായർ റോഡിൽ മാളിക്കടവിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് മാത്രമെ വലിയ വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ.

date