Skip to main content

കേരളത്തിലേത് മികച്ച കായിക മാധ്യമ സംസ്‌കാരം: മന്ത്രി വി അബ്ദുറഹ്‌മാൻ

കായിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന മാധ്യമ സംസ്‌കാരമാണ് കേരളത്തിലേതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ മീഡിയബ്രോഡ്കാസ്റ്റ്സ്ട്രീമിങ് ആൻഡ് സ്‌പോർട്‌സ് എന്ന വിഷയത്തിൽ നടത്തിയ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള കായിക വളർച്ചയിൽ ഏറ്റവും പ്രധാന ഘടകമാണ് മാധ്യമങ്ങൾ. ഇന്ത്യയിലെ കായിക രംഗത്തെ വളർച്ചയ്ക്കും ടിവി മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ സംസ്ഥാനത്തും നല്ല രീതിയിലുള്ള കായിക മാധ്യമപ്രവർത്തനമാണ് തുടർന്നു വരുന്നത്. നിരവധി ശ്രദ്ധേയരായ കായിക മാധ്യമപ്രവർത്തകരെ നമുക്ക് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഓൺലൈൻ സ്ട്രീമിങ്ങും നവമാധ്യമങ്ങളുടെ ഇടപെടലും കായികരംഗത്തെ സഹായിക്കുന്നുണ്ട്. ആഗോള കായിക മാധ്യമ രംഗത്തെ പുതിയ പ്രവണതകൾ നമുക്കും ഊർജ്ജം പകരുന്ന ഒന്നായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് ചർച്ച നയിച്ചു. ക്രിയേറ്റേഴ്‌സ് എം.ഡി. അംഗത് വലിയഎമർജ് സ്‌പോർട്‌സ് എം.ഡിവിപിൻ നമ്പ്യാർഹബീബ് കോയഡോ. വിനായക്തിരുവനന്തപുരം ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് സുധീർ എസ്.എസ്. എന്നിവർ സംസാരിച്ചു.

പി.എൻ.എക്‌സ്. 407/2024

date