Skip to main content

ആർത്താറ്റ് നിവാസികൾക്ക് ആശ്വാസമായി പുതിയ റേഷൻകട

കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ആർത്താറ്റ് നിവാസികൾക് ഇനി റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ നടക്കണ്ട. പ്രദേശവാസികളുടെ ദുരിതത്തിന് ആശ്വാസമായി പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായി. മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡിൽ ചീരംകുളങ്ങര പ്രദേശത്താണ് പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായത്.

കിലോമീറ്ററുകളോളം യാത്ര ചെയ്ത്റേഷൻ വാങ്ങിയിരുന്ന ആർത്താറ്റ് നിവാസികളുടെ ദുരിതം എ.സി മൊയ്തീൻ എംഎൽഎ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്നാണ് നടപടി. സാധാരണക്കാർക്ക് താങ്ങാകുന്ന പുതിയ റേഷൻകട ആരംഭിക്കുന്നത് സംബന്ധിച്ച് പൊതു വിതരണ ഡയറക്ടർ തുടർ നടപടികൾ സ്വീകരിക്കും.

350 ൽപരം കുടുംബങ്ങൾക്ക് പുതിയ റേഷൻ കട ഉപകാരപ്രദമാകും. കിലോമീറ്ററോളം യാത്ര ചെയ്താണ് നിലവിൽ പ്രദേശവാസികൾ റേഷൻ വാങ്ങിയിരുന്നത്. ഇത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് വിശദീകരിച്ച് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിന് എ.സി മൊയ്തീൻ എംഎൽഎ കത്ത് നൽകിയിരുന്നു. കുന്നംകുളം താലൂക്കിലെ 103 മത്തെ റേഷൻ കടയാണിത്.

date