Skip to main content

നാളെ റിപ്പബ്ലിക് ദിനം: മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നാളെ (ജനുവരി 26) രാവിലെ 8.40-ന് ആരംഭിക്കും. ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. ആലപ്പുഴ ബീച്ചിനടുത്തുള്ള പൊലിസ് പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക. 

ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍, ജില്ല കളക്ടര്‍, ജില്ല പോലീസ് മേധാവി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പോലീസ്, ഏക്‌സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ എന്നിങ്ങനെ കണ്ടിജെന്റുകളും നാല് ബാന്‍ഡുകളും ഉള്‍പ്പെടെ 16 പ്ലാട്ടൂനുകളാണ് പരേഡില്‍ അണിനിരക്കുന്നത്. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. അജയ് മോഹനാണ് പരേഡ് കമാന്‍ഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

date