Skip to main content

നവകേരള സദസ്സ്: ആദ്യഘട്ട മുൻഗണന റേഷൻ കാർഡ് വിതരണം ഇന്ന് മന്ത്രി നിർവഹിക്കും -ചെങ്ങന്നൂരിൽ ആദ്യഘട്ടത്തിൽ 248 മുൻഗണന കാർഡുകളാണ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യുക

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച നിവേദനങ്ങളിൽനിന്നും  ഈ വർഷം ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്നും മുൻഗണന റേഷൻ കാർഡ് ലഭിച്ചവർക്കുള്ള ആദ്യ ഘട്ട വിതരണം ഇന്ന്
(ജനുവരി 26)  ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ല തല വിതരണോദ്ഘാടനം രാവിലെ 10-ന് ചെങ്ങന്നൂർ പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുക.  അപേക്ഷകളിൽ നിന്ന് മുൻഗണന കാർഡിന് അർഹരായവരെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തുകയായിരുന്നു.  ചെങ്ങന്നൂരിൽ ആദ്യഘട്ടത്തിൽ 248 മുൻഗണന കാർഡുകളാണ് നൽകുന്നത്.  

കുട്ടനാട് താലൂക്കിലെ കാർഡുകൾ ജനുവരി 27-ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് തോമസ് കെ. തോമസ് എം.എൽ.എ. വിതരണം ചെയ്യും. കാർത്തികപ്പള്ളി താലൂക്കിലെ വിതരണ ഉദ്ഘാടനം മുൻസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് മൂന്നിന് യു. പ്രതിഭ എം.എൽ.എ. നിർവഹിക്കും. മറ്റ് താലൂക്കുകളിലെ മുൻഗണന കാർഡുകളുടെ വിതരണം തുടർ ദിവസങ്ങളിൽ നടക്കും. കാർഡ് തരംമാറ്റം ആവശ്യപ്പെട്ട് 1245 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയാണ് നിലവിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

date