Skip to main content
വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷം

വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷം

ആലപ്പുഴ: 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം.
രാവിലെ 8.40-ന് ആലപ്പുഴ ബീച്ചിന് സമീപമുള്ള റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജില്ലാതല ആഘോഷച്ചടങ്ങുകള്‍ക്കായി പരേഡ് ബേസ് ലൈനില്‍ അണിനിരന്നു.
വേദിയിലെത്തിയ മുഖ്യാതിഥിയായ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദിനെ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിപേരാണ് എത്തിയത്. ദേശീയ പതാക വീശി ജനാവലി മാര്‍ച്ച് പാസ്റ്റിന് പിന്തുണയറിച്ചു. കബ്സ്, ബുള്‍ ബുള്‍ പ്ലറ്റൂണുകളില്‍ അണിനരന്ന കൊച്ചുകുട്ടികള്‍ക്കും ബാന്‍ഡ് സംഘങ്ങള്‍ക്കും നിറഞ്ഞ കയ്യടി ലഭിച്ചു. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനി കായംകുളം ചേരാവള്ളിയില്‍ 
കെ.എ. ബേക്കര്‍ക്ക് മന്ത്രി ചടങ്ങില്‍ ആദരമര്‍പ്പിച്ചു. പരേഡിലെ മികച്ച ആമ്ഡ് കണ്ടിജെന്റ് പ്ലറ്റൂണിനുള്ള പുരസ്‌കാരം ആലപ്പുഴ സൗത്ത് എസ്.ഐ. കെ.ആര്‍. ബിജു നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍ നേടി. ആലപ്പുഴ വനിത പി.എസ്. സബ് ഇന്‍സ്‌പെക്ടര്‍ എസ്. ഗീതുമോള്‍ ആണ് മികച്ച പ്ലറ്റൂണ്‍ കമാന്‍ഡര്‍. എസ്.പി.സി. വിഭാഗത്തില്‍ ആത്മജ ബിജു നയിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്ലറ്റൂണാണ് ഒന്നാമത്. സ്‌കൗട്ട് വിഭാഗത്തില്‍ അന്‍വര്‍ സാദത്ത് നയിച്ച ലിയോ തേര്‍ട്ടീന്‍ത് എച്ച്.എസ്.എസ്. പ്ലറ്റുണും ഗൈഡ്സ് വിഭാഗത്തില്‍ എം. വേദനന്ദ നയിച്ച മാതാ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫറാസ് നയിച്ച ലിയോ തേര്‍ട്ടീന്‍ത് എല്‍.പി. സ്‌കൂള്‍ പ്ലറ്റൂണും നസ്രിയ നയിച്ച സെന്റ് ജോസഫ്‌സ് എല്‍.പി.ജി.എസ്. പ്ലറ്റൂണും യഥാക്രമം കബ്സ്, ബുള്‍ ബുള്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹമായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മികച്ച ബാന്‍ഡ് സംഘമായി മുഹമ്മദ് ഹസന്‍ നയിച്ച ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുത്തു. കെ.ആര്‍. ആദിത്യ നയിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആണ് ജൂനിയര്‍ വിഭാത്തിലെ മികച്ച ബാന്‍ഡ് സംഘം. പരേഡ് കമാന്‍ഡറായ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. അജയ് മോഹന്‍, സെക്കന്റ് കമാന്‍ഡറായ ആലപ്പുഴ ഡി.എച്ച്. ക്യൂ.വിലെ ആര്‍.എസ്.ഐ. കെ.എം.ഗോപി എന്നിവരെ മന്ത്രി ആദരിച്ചു. ദേശഭക്തിഗാനം ആലപിച്ച അറവുകാട് എച്ച്.എസ്.എസ്സിലെ ആവണിക്കും സംഘത്തിനും മന്ത്രി ഉപഹാരം കൈമാറി.

date