Skip to main content
ദമ്പതികൾക്കായി "പൊരുത്തം" ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ദമ്പതികൾക്കായി "പൊരുത്തം" ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ദമ്പതികൾക്കായി പൊരുത്തം എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പരിപാടിയിൽ പഞ്ചായത്തിലെ 23 വാർഡിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട ദമ്പതിമാർ പങ്കെടുത്തു.  
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.പി. സംഗീത അധ്യക്ഷത വഹിച്ചു. 

മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിൽ കുടുംബങ്ങളിൽ ഉണ്ടായിരിക്കേണ്ട വിശ്വാസം, സ്നേഹം, പരസ്പര ബഹുമാനം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കി കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ  മോൾജി റഷീദ് ക്ലാസ് നയിച്ചു.  
പഞ്ചായത്ത് ഹാളിൽ ചേർന്ന ബോധവത്കരണ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സജി, സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺമാരായ എൻ.എസ്. ശാരി മോൾ,ഷീലാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ റിച്ചാർഡ്, ടി.പി. ഷാജി, ജാസ്മിൻ ബിജു,  ലളിത, പ്രസന്ന , മെറ്റിൽഡ  മാത്യു, പഞ്ചായത്ത് സെക്രട്ടറി  കെ. രേഖ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ  ആർ. ധന്യ , ജെ. ലക്ഷ്മി , ജാഗ്രതാ സമിതി കൗൺസിലർ  ഡാനിയ മോൾ അലോഷ്യസ് , അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date