Skip to main content
ടി.വി.പുരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വയോപാർക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

ടി.വി.പുരം ഗ്രാമപഞ്ചായത്തിൽ വയോപാർക്ക് ആരംഭിച്ചു

കോട്ടയം: ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച  വയോപാർക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ ബ്ലോക്ക് ജില്ലാ  പഞ്ചായത്തുകളുടെ 65 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മൂന്ന് വർഷം മുൻപ് നിർമിച്ച വയോജന വിനോദ വിശ്രമ കേന്ദ്രത്തിലാണ് വയോപാർക്ക് പ്രവർത്തിക്കുക. ഏഴ് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചാണ്  വയോജനങ്ങൾക്ക് ഉല്ലാസത്തിനും വിനോദത്തിനും വിശ്രമത്തിനുമായി വയോപാർക്ക് യഥാർഥ്യമാക്കിയത്.
വയോപാർക്കിന്റെ  ഭാഗമായി അംഗത്വ രജിസ്റ്റർ, അംഗത്വ ഫോം, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരണം, പ്രോഗ്രാം ചാർട്ട്, മെഡിക്കൽ ക്യാമ്പ്, പാട്ട് കൂട്ടം, കൃഷി, വായന കൂട്ടം,കലാപരിപാടികൾ, വയോത്സവം, ഭവന സന്ദർശനം തുടങ്ങിയ പരിപാടികൾ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി. ജോസഫ്, ടി.എ. തങ്കച്ചൻ, സീമാ സുജിത്ത്, എ.കെ. അഖിൽ, അനിയമ്മ അശോകൻ, ദീപാ ബിജു, ഗീതാ ജോഷി, സൂനമ്മ ബേബി, സിനി ഷാജി, സി.ഡി.പി.ഒ. ഡോ.കബനി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ രമ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

date