Skip to main content

നവകേരളസദസിലെ അപേക്ഷ: മുൻഗണനാ കാർഡ് വിതരണം നാളെ (ജനുവരി 27)

കോട്ടയം: നവകേരളസദസിൽ കോട്ടയം മണ്ഡലത്തിൽനിന്നു ലഭിച്ച അപേക്ഷകളിൽ അർഹരായവർക്കുള്ള മുൻഗണനാ റേഷൻ കാർഡ് വിതരണോദ്ഘാടനം നാളെ (ജനുവരി 27) വൈകിട്ടു നാലുമണിക്കു കളക്‌ട്രേറ്റ്  കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മുൻഗണനാ കാർഡിൽ ഉൾപ്പെടുത്തിനായി 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ അർഹരായവർക്കുമുള്ള മുൻഗണനാകാർഡിന്റെ വിതരണവും മന്ത്രി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യാതിഥി ആയിരിക്കും.

 

date