Skip to main content

തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലബോറട്ടറി ഉദ്ഘാടനം ജനുവരി 27ന്

കോട്ടയം: തിരുവാർപ്പ്  ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം ജനുവരി 27 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അജയൻ കെ. മേനോൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ അജയ്, പി.എസ്. ഷീനാമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി  ടി.ആർ. രാജശ്രീ, മെഡിക്കൽ ഓഫീസർ ഡോ. എസ്. രാജേഷ്  എന്നിവർ പങ്കെടുക്കും.

 

date