Skip to main content

മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് തുടക്കമായി 

 

 

കോട്ടയം: അഞ്ചാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക്   തുടക്കമായി.  മലരിക്കൽ നടന്ന പരിപാടി നദി പുന സംയോജന പദ്ധതി  കോ-ഓഡിനേറ്റർ അഡ്വ .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു.

 മീനച്ചിലാറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച്  പുസ്തകം രചിച്ച  ഡോ.ലതാ പി ചെറിയാനെ രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ വി.ബി ബിനു ആദരിച്ചു. 33 വർഷത്തെ സേവനത്തിനു ശേഷം കിളിരൂർ എസ്.എൻ.ഡി.പി സ്കൂളിൽ നിന്നും വിരമിച്ച പി.ഗീത ടീച്ചറെ  കോട്ടയം സഹകരണ കാർഷിക  ബാങ്ക്  പ്രസിഡൻറ്  അഡ്വ.ജി ഗോപകുമാർ  ആദരിച്ചു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മേളയുടെ ഭാഗമായി ഫ്യൂഷൻ തിരുവാതിര, വാമൊഴി പാട്ടുകൾ , ഡാൻസ് പരിപാടികൾ എന്നിവ അരങ്ങേറി.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ കാഞ്ഞിരം-തിരുവാർപ്പ്- സർവീസ് സഹകരണ ബാങ്കുകൾ, തിരുവാർപ്പ് മത്സ്യതൊഴിലാളി സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗ്രാമീണ ജല ടൂറിസം മേള  നടത്തുന്നത്.

date