Skip to main content

ജില്ലാതല പുരുഷവന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പ്  സംഘടിപ്പിച്ചു

 

 
 ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്തഭിമുഖ്യത്തിൽ ജില്ലാതല പുരുഷവന്ധ്യംകരണ ശസ്ത്രക്രിയ( നോ -സ്കാൽപ്പൽ വസക്റ്റമി )ക്യാമ്പ്   സംഘടിപ്പിച്ചു. ആലുവ ജില്ലാ ആശുപത്രിയിൽ  നടത്തിയ ക്യാമ്പിന് ജില്ലാ ആർ.സി.എച്ച്.ഓഫീസർ ഡോ. കെ. എൻ.സതീഷ്  നേതൃത്വം നൽകി. ക്യാമ്പിൽ 21  കേസുകൾ വിജയകരമായി പൂർത്തീകരിച്ചു.

കുടുംബാസൂത്രണ മാർഗങ്ങളെക്കുറിച്ച്  ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ക്യാമ്പിലൂടെ  സാധിച്ചു.  ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടന്റ് ഡോ.എം.ജി.ശിവദാസ് , മട്ടാഞ്ചേരി ഡബ്യൂ& സി ഹോസ്പിറ്റൽ കൺസൽട്ടൻറ് ഗൈനോക്കോളജിസ്റ്റ് ഡോ. എസ്. ശാന്തി,  എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് എസ്. റഷീദബീവി,  ഡി.പി.എച്ച്.എൻ. ഇൻ ചാർജ് കെ.എച്ച്.ഷീജ ബീവി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

കുടുംബാസൂത്രണ മാർഗ്ഗങ്ങൾ   പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് മട്ടാഞ്ചേരി ഡബ്യൂ& സി ആശുപത്രിയിൽ സൗജന്യ ലാപ്രോസ്കോപ്പിക് ക്യാമ്പ് സംഘടിപ്പിക്കും. ഈ സേവനം  പ്രയോജനപ്പെടുത്തി കുടുംബാസൂത്രണ മാർഗങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date