Skip to main content

മെഷീനറി എക്‌സ്‌പോയുടെ ലോഗോ പ്രകാശനം ചെയ്തു

 

കൊച്ചി: അടുത്ത മാസം 10 മുതല്‍ 13വരെ  കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോ - 2024ന്റെ  ലോഗോ നിയമ, വ്യവസായ, കയര്‍ മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മെഷീനറി എക്‌സ്‌പോയുടെ ആറാംപതിപ്പ് നടക്കുന്നത്.

 ലോഗോ പ്രകാശനത്തില്‍ ജനറല്‍ മാനേജരും എക്‌സ്‌പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി എ നജീബ്, ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ജി പ്രണബ്, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോസ് എന്നിവര്‍ പങ്കെടുത്തു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്‌സ്‌പോ 2024 ലക്ഷ്യംവയ്ക്കുന്നത്. മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജീസ്, സിഎന്‍സി മെഷീനുകളും സിസ്റ്റങ്ങളും എസ്പിഎമ്മുകള്‍, വിവിധ മേഖലകള്‍ക്കായുള്ള മറ്റ് നൂതന പ്രോസസ്സിംഗ്, പാക്കേജിംഗ് മെഷീനറികള്‍ എന്നിവയ്ക്കു ഊന്നല്‍ നല്‍കി ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രദര്‍ശനത്തിലുണ്ടാകും

 

date