Skip to main content

ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മതിദായക ദിനാചരണ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോഷയാത്ര തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു. 'വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും' എന്ന സന്ദേശമെഴുതിയ സിഗ്നേച്ചര്‍ വാള്‍ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിനാചരണ പരിപാടി സച്ചിന്‍ കുമാര്‍ യാദവ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി അധ്യക്ഷനായി. വോട്ടവകാശം സംബന്ധിച്ച പ്രതിജ്്ഞ സംസ്ഥാന തല മാസ്റ്റര്‍ ട്രെയിനര്‍ കെ.പി അന്‍സുബാബു ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ എ. രാധ, പി. അന്‍വര്‍ സാദത്ത്, കെ. ലത, എസ്. സജീദ്, പി. ബിനുമോന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ്, ലോ ഓഫീസര്‍ വിന്‍സന്റ് ജോസ്, ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ. വേണുഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

date