Skip to main content

മലമ്പനി: പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി

പോരൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ മലമ്പനി സ്ഥിരീകരിച്ചതിന് തുടർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസര പ്രദേശത്തെ കടകളിൽ ജോലി ചെയ്യുന്നവരുടെയും വീടുകളിലുള്ളവരുടെയും രക്ത പരിശോധന നടത്തി. പോരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.മുഹമ്മദ് റാഷിദ് പരിശോധന ഉദ്ഘാടനം ചെയ്തു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് എ.കെ സ്വപ്നൻ,പാണ്ടിക്കാട് കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ ബാലൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി അനിൽ, ആശാ വർക്കർമാരായ പി.ശോഭന, എം. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

date