Skip to main content
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു

സംസ്ഥാനത്തെ ഭൂമിയും വീടുമില്ലാത്ത മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനുള്ള ശ്രമമാണ്  സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വെള്ളച്ചാലിൽ നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ തറക്കല്ലിടലും പൂർത്തീകരിച്ച 30 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
നാല് ലക്ഷത്തിൽ പരം ആളുകൾക്ക്  ഇതിനോടകം സർക്കാർ വീട് വച്ച് നൽകി. സാങ്കേതികമായി ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് കൂടി സുമനസ്സുകളുടെ സഹായത്തോടെ പാർപ്പിടമൊരുക്കാൻ നമുക്ക് സാധിക്കണം.അതിദരിദ്രരെ ശാക്തീകരിക്കാനും പുനരധിവസിപ്പിക്കാനുമുള്ള  പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തു വരികയാണ്.ഇത്തരത്തിൽ വിവിധ പദ്ധതികളിലൂടെ കേരളത്തിൽ ജീവിക്കുന്ന മുഴുവൻ പേർക്കും ഭേദപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
വെള്ളച്ചാലിൽ പഞ്ചായത്തിന്റെ കൈവശമുള്ള 60 സെന്റ് ഭൂമിയിലാണ് ആധുനീക രീതിയിലുള്ള ലൈഫ്  ഭവന സമുച്ചയം നിർമ്മിക്കുന്നത്.10  കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടം വീട് നിർമ്മിക്കുക.രണ്ട് കിടപ്പുമുറി,സ്വീകരണ മുറി, അടുക്കള,ശുചിമുറി എന്നിവയടങ്ങുന്ന 420 സ്ക്വയർ ഫീറ്റ് ഭവനം ആണ്  നിർമ്മിക്കുക.പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ബയോ ഡൈജസ്റ്റർ സംവിധാനം,മിനി പാർക്ക്,ഷോപ്പുകൾ എന്നിവയും ഇവിടെ സജീകരിക്കും.
ചടങ്ങിൽ പഞ്ചായത്തിലെ ലൈഫ്  പദ്ധതിയിൽ ഭവന നിർമാണം പൂർത്തിയാക്കിയ 30 കുടുംബങ്ങൾക്കുള്ള തക്കോൽ  കൈമാറൽ മന്ത്രി നിർവഹിച്ചു.ഇതോടെ പഞ്ചായത്തിൽ ആകെ 89 വീടുകൾ നിർമാണം പൂർത്തീകരിച്ചു.
 ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.വി ഇ ഒ ടി സാജിദ് റിപ്പോർട്ട് അവതരിപ്പിച്ചു.
 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്   സി. പ്രസീത,ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.സി. സജീഷ്,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സുരേശൻ, ഡി. ജിഷ, ടി. രതീശൻ,പഞ്ചായത്ത്‌ അംഗം പി  കെ ഷംന,ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ,പഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു,അസിസ്റ്റന്റ്റ് സെക്രട്ടറി ജി സന്തോഷ് കുമാർ,കെ. ബാബുരാജ്,ടി.വി. ലക്ഷ്മി, എം. ഗംഗാധരൻ, എം. സുധാകരൻ, എം. മുസ്തഫ,വി.സി. വാമനൻ,കെ.കെ. അബ്ദുൾ സത്താർ,തുടങ്ങിയവർ സംസാരിച്ചു.

date