എന്‍.സി.സി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അറുപത്തി ഒന്‍പതാമത് എന്‍.സി.സി ദിനാഘോഷം 27ന് വൈകിട്ട് മൂന്നു മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ മണ്ണുത്തി 1 കേരള ആര് ആന്റ് വി സ്ക്വാഡ്രനിലെ സീനിയര്‍ എന്‍.സി.സി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രദര്‍ശനവും 1 കേരള എയര്‍ വിംഗ് എന്‍.സി.സിയുടെ എയര്‍ഷോയും, മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റിന്റെ പുഷ്പ വൃഷ്ടിയും, കര, നാവിക, വ്യോമസേന എന്‍.സി.സി വിഭാഗങ്ങളുടെ മോഡല്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും. 2018 ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളുടെ കലാസാംസ്കാരിക പരിപാടിയും നടക്കും. വിവിധ വകുപ്പ്തല സെക്രട്ടറിമാര്‍, സതേണ്‍ എയര്‍ കമാന്‍ണ്ടന്റ്, പാങ്ങോട് സ്റ്റേഷന് കമാന്‍ണ്ടര്‍ എന്‍.സി.സി ഉന്നത ഉദ്യോഗസ്ഥര്‍, കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ റിഹേഴ്സല്‍ ഇന്ന് (നവംബര്‍ 26) വൈകിട്ട് മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
പി.എന്‍.എക്സ്.5022/17
- Log in to post comments