Skip to main content

റേഷന്‍ വിതരണം

    ജില്ലയിലെ റേഷന്‍കടകള്‍ വഴി ഈ മാസം താഴെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും.  എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ലഭിക്കും.  മുന്‍ഗണന ഇതര (സബ്‌സിഡി) വിഭാഗത്തിലെ ഭക്ഷ്യധാന്യവിതരണ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക്  ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി വീതം കി.ഗ്രാമിന് മൂന്ന് രൂപ നിരക്കില്‍  ലഭിക്കും.  കൂടാതെ സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് പരമാവധി മൂന്ന് കി.ഗ്രാം ആട്ടയും (കി.ഗ്രാമിന് 16 രൂപ നിരക്കില്‍) ലഭിക്കും.  മൂന്ന് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാക്കിയുളള മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അരി, ഗോതമ്പ് ഉള്‍പ്പെടെ മൂന്ന് കി.ഗ്രാം ഭക്ഷ്യധാന്യവും (അരി കി.ഗ്രാമിന് 9.90 രൂപാ നിരക്കിലും ഗോതമ്പ് - 7.70 രൂപ നിരക്കിലും) സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് പരമാവധി  മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ടയും  (കി.ഗ്രാമിന് 16/-രൂപ നിരക്കില്‍) ലഭിക്കും.  വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും  അരലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും 4 ലിറ്റര്‍ വീതവും മണ്ണെണ്ണ ലഭിക്കും.  താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ -  0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍ -  0497 2700552, ടോള്‍ഫ്രീ നമ്പര്‍ -  1800-425-1550, 1947 എന്നീ നമ്പറുകളിലല്‍ റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date