Skip to main content

ഒ ബി സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2018-19 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  വിദ്യാലയങ്ങളില്‍ സെപ്റ്റംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപ്രകാരം സ്വീകരിക്കുന്ന അപേക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ സെപ്റ്റംബര്‍ 30നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. മൈനോറിറ്റി വിഭാഗങ്ങള്‍, ഒ ഇ സി, ഒ ഇ സി വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒ ബി സി വിഭാഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ല. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. അപേക്ഷിക്കുന്ന കുട്ടികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ആധാര്‍ ലിങ്ക് ചെയ്തവ ആയിരിക്കണം. അപേക്ഷാ ഫോറവും വിശദവിരങ്ങളുംും www.bcdd.kerala.gov.in, www.scholarship.itschool.gov.in എന്നീ വെബ്സൈറ്റുകളിലും സ്‌കൂളുകളിലും ലഭ്യമാണ്. ഫോണ്‍: 0495 2377786.

date