Skip to main content

തുല്യത രജിസ്‌ട്രേഷന്‍ പിഴയില്ലാതെ  20 വരെ

     പൊതുവിദ്യാഭ്യാസ വകുപ്പ് കേരള സംസ്ഥാന സാക്ഷരതാ മിഷനിലൂടെ നടപ്പിലാക്കുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകള്‍ക്ക് പിഴയില്ലാതെ സെപ്റ്റംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏഴാംതരം ഔപചാരികമായോ തുല്യത പരീക്ഷയോ പാസാകണം. 2018 ജൂലായ് ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം.  ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നതിന് അടിസ്ഥാന യോഗ്യത പത്താംതരമാണ്. 22 വയസ് 2018 ജൂലായ് ഒന്നിന് പൂര്‍ത്തിയാകണം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലാണ് ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസുകള്‍.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍:0497 2707699 

date