Skip to main content

ജനപ്രതിനിധികള്‍ക്ക് കോഴഞ്ചേരിയില്‍ നിന്നൊരു മാതൃക 

 

ജനപ്രതിനിധികള്‍ എങ്ങനെയാകണം എന്നതിന് ഇതാ കോഴഞ്ചേരിയില്‍ നിന്നൊരു മാതൃക.. നവകേരള നിര്‍മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ഓണറേറിയവും സിറ്റിങ്ങ് കമ്മിറ്റി ഫീസും കൈമാറി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹനാണു മറ്റുള്ളവര്‍ക്ക് മാതൃകയായത്. ഓണറേറിയം തുക തവണകളായോ മുഴുവനായോ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിന്‍ പ്രകാരമാണ് പ്രസിഡന്റും ഏഴാം വാര്‍ഡ് മെമ്പറുമായ മിനി ശ്യാംമോഹന്‍ തന്റെ ഓഗസ്റ്റ് മാസത്തിലെ ഓണറേറിയം, പഞ്ചായത്ത് കമ്മിറ്റി  സിറ്റിങ് ഫീസ് എന്നിവയുള്‍പ്പെടെ 14,200 രൂപ വാര്‍ഡില്‍ ധനസമാഹരണത്തിന് എത്തിയ നോഡല്‍ ഓഫീസര്‍ എസ്. ശ്രീജിത്തിന് കൈമാറിയത്. ഭവനങ്ങളിലെ ധനസമാഹരണത്തിനായി ഇറങ്ങുമ്പോള്‍ സ്വയം മാതൃകയാകാനാണ് മുഴുവന്‍ തുകയും ഒരുമിച്ച് കൈമാറിയതെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രളയം ഭാഗികമായി ബാധിച്ച കോഴഞ്ചേരിയില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ മിനി ശ്യാംമോഹന് കഴിഞ്ഞിരുന്നു. ധനസമാനരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ മുതല്‍ തന്നെ പ്രസിഡന്റ് ഭവനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

                 (പിഎന്‍പി 2943/18)

date