Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

 

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി/പ്ലസ്ടു പാസായ കുട്ടികള്‍ക്ക് ഓട്ടോമൊബൈല്‍ മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പോപ്പുലര്‍ മാരുതിയുടെ ട്രെയിനിംഗ് വിഭാഗമായ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എച്ച്ആര്‍ഡി മുഖേന ആറ് മാസം/ഒരു വര്‍ഷത്തേക്കാണ് പരിശീലനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട താത്പര്യമുള്ളവര്‍ നാളെ (19) രാവിലെ 11ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടാ എന്നിവ സഹിതം ഹാജരാകണം.                   (പിഎന്‍പി 2945/18)

date