8 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ അനുവദിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ എറണാകുളം ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിലെ കുടുംബശ്രീ സിഡിഎസ് കൾക്കും, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി എന്നീ എ൯ജിഒ കൾക്കുമായി 28 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ അനുവദിച്ചു.
എറണാകുളം ജില്ലയിലെ 4728 ഗുണഭോക്താക്കൾക്കയാണ് ഈ വായ്പ ലഭിക്കുന്നത്.കോർപറേഷന്റെ എറണാകുളം ഓഫീസിൽ നിന്നും കളമശ്ശേരി മുനിസിപ്പാലിറ്റി ഈസ്റ്റ് ജിഡി എസ്,കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് സിഡി എസ്,കാലടി ഗ്രാമ പഞ്ചായത്ത് സിഡി എസ്,എന്നിവയ്ക്കായി 3 കോടി വീതവും,തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സിഡി എസ്, ആമ്പല്ലൂർഗ്രാമ പഞ്ചായത്ത് സിഡി എസ്, കറുകുറ്റി ഗ്രാമ പഞ്ചായത്ത് സിഡി എസ്, മലയാറ്റൂർ ഗ്രാമ പഞ്ചായത്ത് സിഡി എസ്, ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്ത് സിഡി എസ്, എന്നിവയ്ക്കായി 9.64 കോടിയും, എറണാകുളം സർവീസ് സൊസൈറ്റി, കൊച്ചിൻ സർവീസ് സൊസൈറ്റി എന്നീ എ൯ജിഒകൾക്കുമായി 2.14കോടിയും അനുവദിച്ചിട്ടുണ്ട്.
കോർപറേഷന്റെ മുവാറ്റുപുഴ ഉപ ജില്ലാ ഓഫീസിൽ നിന്നും കോതമംഗലം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് cds, പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സിഡി എസ്, കീരംമ്പാറ ഗ്രാമ പഞ്ചായത്ത് സിഡി എസ്, മുടക്കുഴ ഗ്രാമ പഞ്ചായത്ത് സിഡി എസ് എന്നി വയ്ക്കായി 7.31കോടിയും അനുവദിച്ചിട്ടുണ്ട്.
4 മുതൽ 5 ശതമാനം പലിശക്ക് സിഡി എസ് കൾക്ക് നൽകുന്ന വായ്പയിൽ 1 ശതമാനം സിഡിഎസ്കൾക്ക് പ്രവർത്തന വിഹിതം ലഭിക്കുന്നുണ്ട്. വർഷങ്ങളായി കോർപറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പ എടുത്ത് വരുന്ന സിഡിഎസ്കൾ സ്വയം പര്യാപ്തതയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. നിലവിൽ 4 മുതൽ 5 ലക്ഷം വരെ നീക്കിയിരിപ്പുള്ള സിഡിഎസ്കൾ ജില്ലയിൽ നിരവധിയുണ്ട്. മാർച്ച് ആദ്യ ആഴ്ചയോടെ സിഡിഎസ്കൾക്കുള്ള വായ്പ വിതരണം പൂർത്തിയാക്കുമെന്നു കോർപറേഷൻ ഡയറക്ടർ ഉദയൻ പൈനാക്കിയും, എറണാകുളം മാനേജർ വേണുഗോപാൽ പി.എ൯, മുവാറ്റുപുഴ മാനേജർ ശശികല ജി, എന്നിവർ അറിയിച്ചു.
- Log in to post comments