Skip to main content

ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് 2.36 കോടി രൂപ

ലപ്പുഴ:ആലപ്പുഴ മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലഭിച്ചത് 2,36,76,630 രൂപ. ആര്യാട് പഞ്ചായത്ത്-11,17740, മണ്ണഞ്ചേരി പഞ്ചായത്ത്- 43,10001, മാരാരിക്കുളം സൗത്ത്-57,86,133, മാരാരിക്കുളം നോർത്ത്-33,96956, ആലപ്പുഴ നഗരസഭ-49,03000, താലൂക്ക് കൗണ്ടറിൽ ലഭിച്ച15,95000, കളക്‌ട്രേറ്റിൽ ലഭിച്ച 1268615, കയർ യന്ത്ര നിർമാണ കമ്പനിയുടെ 10,00000 തുടങ്ങിയ ഉൾപ്പെടുന്നതാണ് ആകെ തുക. 

മണ്ണഞ്ചേരി പഞ്ചായത്, മാരാരിക്കുളം നോർത്ത് പഞ്ചായത്ത് എന്നിവ തനത് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വീതവും മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 51 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് കണ്ടെത്തി നൽകി.

 

അധ്യാപക  നിയമനം

 

ആലപ്പുഴ: സമഗ്ര ശിക്ഷ അഭിയാനിൽ 2018-19 വർഷം എലിമെന്ററി വിഭാഗത്തിൽ (ആറു മുതൽ എട്ടുവരെ) ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപകരെ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം, സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡ് എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബർ 25ന് രാവിലെ 10ന് എസ്.എസ്.എ ജില്ല ഓഫീസിൽ  നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത ഇല്ലാത്തവരെ  പരിഗണിക്കുന്നതല്ല.

 

date