Skip to main content

പ്രളയത്തിനു ശേഷമുള്ള പകര്‍ച്ച വ്യാധികള്‍ തടയല്‍: ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: വെള്ളപ്പൊക്കത്തിനു ശേഷമുള്ള പകര്‍ച്ച വ്യാധികള്‍ തടയുന്നതിനെക്കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പട്ടണക്കാട് ബ്ലോക്കില്‍ പ്രത്യേക ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി. വിനോദ് അധ്യക്ഷത വഹിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ഡോ. രഞ്ജിത്ത്എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സി.ഡി.പി.ഒ. ഡോ ശില്‍പ്പ, ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയത്തിനു ശേഷമുള്ള പകര്‍ച്ച വ്യാധികള്‍ എങ്ങനെ പ്രതിരോധിക്കാം, വെള്ളപ്പൊക്കം ഉണ്ടായ മേഖലകളില്‍ സമീപ ഭാവിയില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ കൈക്കൊള്ളണം തുടങ്ങിയ വിഷയങ്ങളിലെ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.

 

 

 

 

date