Skip to main content

സർവ്വതും പ്രളയമെടുത്തു, എന്നിട്ടും അവർ നൽകിയത് ആറ് ലക്ഷം രൂപ

ഹരിപ്പാട്: പ്രളയം ഏറ്റവും പ്രതികൂലമായി ബാധിച്ച ഗ്രാമപഞ്ചയത്തുകളിലൊന്നാണ് ചെറുതന. കൃഷി നാശമുൾപ്പെടെ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. എന്നിട്ടും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരത്തിൽ അവരെത്തിയത് 6,05,100 രൂപയുമായാണ്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും നൽകിയ ഒരു ലക്ഷം രൂപയ്ക്ക് പുറമേ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ള ജന പ്രതിനിധികളും അവരുടെ ഒരു മാസത്തെ ഹോണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കേഴ്സ് എന്നിവരും സഹകരിച്ചു.  

date