Post Category
പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം ഇന്ന് -മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും
പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) വൈകീട്ട് 4.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിക്കും. പി. നന്ദകുമാർ എം.എൽ.എ, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളാവും. പൊന്നാനി നഗരസഭയുടെ 1.25 കോടി രൂപയും നാഷണൽ ആയുഷ് മിഷന്റെ ഒരുകോടിയും ഉൾപ്പെടെ 2.25 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം. കിടത്തി ചികിത്സ ഉൾപ്പെടെ സാധ്യമാകുന്ന മൂന്നുനില കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്. ഇതിൽ താഴത്തെ നിലയുടെ നിർമാണമാണ് ആദ്യഘട്ടം നടക്കുക.
date
- Log in to post comments