Skip to main content

ഐ ആം ഫോർ ആലപ്പി: പ്രചരണത്തിന് തുടക്കമായി തെലുങ്ക് അവതാരകയുടെ എട്ടുലക്ഷം രൂപ സംഭാവന 

ആലപ്പുഴ: ജില്ല ഭരണകൂടത്തിനൊപ്പം നിന്ന്  പ്രളയാനന്തര ആലപ്പുഴയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ നമ്മളെ  ക്ഷണിക്കുകയാണ് ഐ ആം ഫോർ ആലപ്പി ക്യാമ്പയിൻ. അംഗനവാടികൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചു.  ഫർണീച്ചറുകൾ, വൈദ്യുത- ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, പ്ലംബ്ബിങ്ങ് കണക്ഷനുകൾ തുടങ്ങിയവയെല്ലാം പൂർണമായോ ഭാഗീകമായോ നശിപ്പിക്കപ്പെട്ടപെട്ടിട്ടുണ്ട്. ഇവയെല്ലാം ഏറ്റെടുത്തു പുനർനിർമ്മിക്കാനാണ് ഐ.ആം ഫോർ ആലപ്പിയുടെ ക്ഷണം.

അംഗനവാടികൾ,ആശുപത്രികൾ തുടങ്ങിയ  പൊതുസ്ഥാപനങ്ങളെ പുനർനിർമിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രാഥമിക ലക്ഷ്യം. രാവിലെ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ  ഫേസ്ബുക്ക് പേജും വീഡിയോ  ധനമന്ത്രി ഡോ.തോമസ് ഐസക്കും പ്രകാശനം ചെയ്തു. പുനർ നിർമ്മിക്കേണ്ട സ്ഥാപനത്തിന്റെ നിർമിതി കേന്ദ്രം തയ്യാറാക്കിയ  പുനർനിർമ്മാണ എസ്റ്റിമേറ്റ്  ഐ ആം ഫോർ ആലപ്പിയുടെ ഫേസ്ബുക്ക് പേജിൽ നൽകും. പുനർ നിർമ്മാണത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ വേേു:െ//ംംം.ളമരലയീീസ.രീാ/കമാളീൃമഹഹലുുല്യ/ എന്ന പേജിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സബ് കളക്ടർ വി.ആർ.കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് ഐ ആം ഫോർ ആലപ്പി പ്രചരണം.

പേജ് ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ  ആദ്യ സ്‌പോൺസർ എത്തി.തെലുങ്കിലെ ടെലിവിഷൻ  അവതാരികയും സിനിമ സീരിയൽ നടിയുമായ സുമയാണ് ഐ ആം ഫോർ ആലപ്പിക്ക് പിന്തുണയുമായി എട്ടു ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. 1997 ൽ പുറത്തിറങ്ങിയ ന്യൂസ് പേപ്പർ ബോയ്, ഇഷ്ടദാനം,1998 ൽ ഒരു വിളിയും കാതോർത്ത്  എന്ന മലയാളം സിനിമകളിലും സുമ കനകല അഭിനയിച്ചിട്ടുണ്ട്. ഫേസ് ബുക്ക് പേജിലെ കുന്നുമ്മ ഫാമിലി ഹെൽത്ത് സെന്ററിന്റെ അവസ്ഥ കണ്ടാണ് നടി എട്ടു ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഏവരേയും  ക്ഷണിക്കുതോടൊപ്പം ഇതൊരു വലിയ പ്രചരണമാക്കി വളർത്തുകയുമാണ് ഈ ഫേസ് ബുക്ക് പേജിലൂടെ.

 

sir

date