Skip to main content

പഠനമുറി നിര്‍മ്മിക്കാന്‍ രണ്ടുലക്ഷം നല്‍കും

 

 

ജില്ലയില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തിന്നതിന് 1,00,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും 800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണ്ണമുള്ള വീടുകളുള്ളവര്‍ക്കാണ് തുക നല്‍കുക. ദുര്‍ബല വിഭാഗത്തല്‍പ്പെട്ട ഏഴു  മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും  അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഗുണഭോക്തൃലിസ്റ്റില്‍ മുന്‍ഗണനാക്രമത്തില്‍ പേരുള്‍പ്പെട്ടവരാകണം അപേക്ഷകര്‍. ഗുണഭോക്തൃലിസ്റ്റ് നിലവിലില്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ ഉള്ളവര്‍ ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക്  നേരിട്ട് അപേക്ഷ നല്‍കണം. സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ചു മണി വരെ അപേക്ഷ സ്വീകരിക്കും. 

date