Skip to main content

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

അരീക്കോട് ഗവ.ഐ.ടി.ഐയിലെ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് ഇന്ന് (സപതംബര്‍ 18)  കൗണ്‍സിലിംഗ്  നടത്തുന്നു.  മേല്‍ ട്രേഡില്‍ അപേക്ഷ നല്‍കിയിട്ടുളള താഴെ പറയുന്ന ഇന്‍ഡക്‌സ് മാര്‍ക്കുളള ആണ്‍കുട്ടികള്‍ക്ക് ഹാജരാകാം. മുസ്ലീം, ഈഴവ, എസ്.സി, മറ്റു പിന്നോക്ക ഹിന്ദുക്കള്‍ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍പ്പെട്ട 199 മുതല്‍ 170 വരെ ഇന്‍ഡക്‌സ് മാര്‍ക്കുളളവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുളളവര്‍ അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 10 ന് അരീക്കോട്  ഗവ.ഐ.ടി.ഐയില്‍ എത്തിച്ചേരണം. അര്‍ഹതയുളളവരുടെ ലിസ്റ്റ് ഐ.ടി.ഐയിലും വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ www.itiareacode. kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍ 0483 2850238  

 

date