Skip to main content

പ്രളയകെടുതി അക്ഷയഊര്‍ജ്ജ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുന്നതിന് അനെര്‍ട്ടിന്റെ സാങ്കേതിക സഹായം

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വില്ലേജ് പരിധിക്കുള്ളില്‍ അനെര്‍ട്ട് മുഖേന സ്ഥാപിച്ചതും പ്രകൃതിക്ഷോഭം മൂലം തകരാര്‍ സംഭവിച്ചതുമായ സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, മെച്ചപ്പെട്ട വിറകടുപ്പുകള്‍ എന്നിവ സര്‍വ്വീസ് ചെയ്യുന്നതിനാവശ്യമായ വിവര ശേഖരണം അനെര്‍ട്ട് നടത്തുന്നു.  ഇത്തരത്തില്‍ തകരാര്‍ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സെപ്റ്റംബര്‍ 26 നകം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ഫോണ്‍ മുഖേനയോ മെയില്‍ മുഖേനയോ എസ്.എം.എസ്  മുഖേനയോ അറിയിക്കാമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു.

 

date