രാംദാസ് മെമ്മോറിയൽ ഗവ:ഹയർസെക്കന്ററി സ്‌കൂളിൽ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി ഫണ്ട്
ഒരു കോടി രൂപാ നിർമ്മാണ ചിലവിൽ സ്വാമി രാംദാസ് മെമ്മോറിയൽ ഗവ:ഹയർസെക്കന്ററി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി.
അജാനൂർ പഞ്ചായത്തു വൈസ് പ്രസിഡണ്ട് കെ സബീഷ് മെമ്പർമാരായ കെ ആർ ശ്രീദേവി,സിന്ധു ബാബു, പി സുനിത, ഡിഡിഇ എൻ നന്ദികേശൻ, വിദ്യാകിരണം കോർഡിനേറ്റർ എം സുനിൽകുമാർ, കാഞ്ഞങ്ങാട് ഡിഇഒ ബാലാദേവി, ഹോസ്ദുർഗ് എ ഇ ഓ പി ഗംഗാധരൻ,രവീന്ദ്രൻ മാവുങ്കാൽ, മൂലക്കണ്ടം പ്രഭാകരൻ, വി.രാധാകൃഷ്ണൻ ,എം പ്രദീപ് കുമാർ ,ലോഹിതാക്ഷൻ ,വി ബാബു ,കെ വി രാജി ,എൽ വസന്തൻ ,സി പി അഭിരാം ,ജിതീഷ് ,ബേബി ,വി പദ്മനാഭൻ ,ജയരാജൻ നമ്പ്യാർ ,കെ ഹരിപ്രസാദ് ,പി അശോകൻ ,കെ ജയശ്രീ എന്നിവർ സംസാരിച്ചു .പ്രിൻസിപ്പൽ എം കെ ദീപ സ്വാഗതവും ,ഹെഡ്‌മിസ്‌ട്രസ് സി കെ ലത നന്ദിയും പറഞ്ഞു.
- Log in to post comments