Skip to main content

പ്രളയക്കെടുതി: അനര്‍ട്ടിന്റെ സാങ്കേതിക സഹായം

 

അനെര്‍ട്ട് മുഖേന സ്ഥാപിച്ചതും പ്രകൃതിക്ഷോഭം മൂലം തകരാര്‍ സംഭവിച്ചതുമായ സൗരോര്‍ജ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, മെച്ചപ്പെട്ട വിറകടുപ്പുകള്‍ എന്നിവ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ വിവരശേഖരണം അനെര്‍ട്ട് നടത്തുന്നു. തകരാര്‍ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുള്ള വിവരം ഈ മാസം 26നകം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ഫോണ്‍, മെയില്‍, എസ്എംഎസ് മുഖേന അറിയിക്കണമെന്ന് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2224096, 9188119403, ടോള്‍ ഫ്രീ: 1800 425 1803, ഇ-മെയില്‍: pathanamthitta@anert.in                   (പിഎന്‍പി 2956/18)

date