Skip to main content

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് സയൻറിസ്റ്റ് ബി (മെഡിക്കൽ ആ൯്റ് നോൺ മെഡിക്കൽ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

 

യോഗ്യത: എം സി ഐ/ഡിസിഐ/വിസിഐ അംഗീകരിച്ച എം ബി ബി എസ്/ബിഡി എസ്/ബി.വിഎസ് സി /എ എച്ച് ബിരുദം. 

 

അഭിലഷണീയ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും മൈക്രോബയോളജിയിൽ എം ഡി ഫസ്റ്റ് ക്ലാസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ. അധിക പോസ്റ്റ് ഡോക്ടറൽ ഗവേഷണ പരിചയം അല്ലെങ്കിൽ പ്രസക്തമായ വിഷയങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പരിശീലന പരിചയം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ ബിസിനസ് ഇൻറലിജൻസ് ടൂളുകൾ/ഡാറ്റാ മാനേജ്‌മെൻറ് എന്നിവയെ കുറിച്ചുള്ള അറിവ്. രണ്ട് വർഷത്തെ ആർ ആ൯്റ് ഡി പരിചയം അല്ലെങ്കിൽ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം. 

 

 ബന്ധപ്പെട്ട വിഷയത്തിൽ എം ഡി എംഡി എസ് എം.വിഎസ് സി ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. 

 

സയൻറിസ്റ്റ് ബി നോൺ മെഡിക്കൽ നിയമനത്തിന് വേണ്ട യോഗ്യതകൾ:

 

അംഗീകൃത സർവകലാശാലയിൽ നിന്നും ബയോടെക്നോളജി‌യിൽ ബിടെക് ബിരുദവും 2 വർഷ ത്തെ ആർ ആ൯്റ് ഡി പ്രവൃത്തി പരിചയം അല്ലെങ്കിൽ

അംഗീകൃത സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ബിടെക് ബിരുദവും 2 വർഷ ത്തെ ആർ ആ൯്റ് ഡി പ്രവൃത്തി പരിചയം.

 

അംഗീകൃത സർവകലാശാലയിൽ നിന്നും പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി/ ബയോടെക്നോളജി) ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം.

 

അംഗീകൃത സർവകലാശാലയിൽ നിന്നും എം.എസ്.സി പ്ലസ് പിഎച്ച് ഡി ബന്ധപ്പെട്ട വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി) രണ്ടാം ക്ലാസ് ബിരുദം

 

അഭിലഷണീയമായ യോഗ്യതകൾ

 

1. ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടറേറ്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയി ൽ നിന്നും ഒന്നാം ക്ലാസോടു കൂടി ബയോടെക്നോളജിയിൽ എം.എംടെക് ബിരുദം.

 

2. അധിക പോസ്റ്റ് ഡോക്ടറൽ ഗവേഷണം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രസക് തമായ വിഷയത്തിൽ പരിശീലന പരിചയം.

 

3. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ ബിസിനസ് ഇൻറലിജൻസ് ടൂളുകൾ/ഡാറ്റാ മാ നേജ്മെൻറ് എന്നിവയെ കുറിച്ചുള്ള അറിവ്.

 

4. രണ്ട് വർഷത്തേ പരിചയം അല്ലെങ്കിൽ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം.

ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച് ഡി യുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 4 ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട പ്രായം, യോഗ്യത അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വേതനം 56,000/- പ്ലസ് എച്ച് ആർ എ ഡിഎസ് ടി മാനദണ്ഡങ്ങ ൾ അനുസരിച്ച് അനുവദനീയമായ വർധനവ്. 

 

date