Skip to main content

മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് നിര്‍മാണോദ്ഘാടനം നാലിന്

പീച്ചി ഗവ. എല്‍ പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 11.30 ന് റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. 1.53 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. പരിപാടിയില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷനാകും.

date