Skip to main content

ടൂര്‍ പാക്കേജിന്റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യാം

    സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ ടൂര്‍ പാക്കേജുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. കര്‍ഷകര്‍, പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള ബോട്ട് ഓപ്പറേറ്റര്‍മാര്‍, അംഗീകൃത ഭക്ഷണശാലകള്‍, കലാ സംഘങ്ങള്‍ എന്നിവര്‍ക്ക്  യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്യാം. അവസാന തിയ്യതി ഒക്ടോബര്‍ മൂന്ന്. വിശദവിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഓഫീസിലോ അതത് ജില്ലാ ടൂറിസം ഓഫീസുകളിലോ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടാം. കണ്ണൂര്‍- സിബിന്‍ പോള്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍. ഫോണ്‍: 9072625625.

date