Skip to main content

സൗജന്യ യോഗ പരിശീലനം 

    കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി താണയില്‍ നടന്നുവരുന്ന യോഗ ക്ലാസിലേക്ക് പുതിയ അഡ്മിഷന്‍ ആരംഭിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, നടുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം,  ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കാന്‍ വിദഗ്ധ ഡോക്ടറുടെ ശിക്ഷണത്തിലാണ് സൗജന്യ യോഗ പരിശീലനം. രജിസ്‌ട്രേഷനായി ആശുപത്രിയുമായി നേരില്‍ ബന്ധപ്പെടാം. ഫോണ്‍: 8138074482.

date