Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി & ടാബ്‌ലറ്റ് എഞ്ചിനീയറിങ് (മൂന്നു മാസം), സി എന്‍ സി മെഷിനിസ്റ്റ് (രണ്ടുമാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി (ഒരുമാസം), അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. കോഴ്‌സിനു ശേഷം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കും. സീറ്റുകള്‍ പരിമിതം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഉടന്‍ ബന്ധപ്പെടണം. ഫോണ്‍: 9745479354.

date