Post Category
മലബാര്‍ കാന്‍സര്‍ സെന്ററില്‍ പഠന ശിബിരം
മലബാര്‍ കാന്‍സര്‍ സെന്ററിലെ ഓങ്കോ അനസ്തേഷ്യോ, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗങ്ങള്‍ സംയുക്തമായി കോര്‍ 2018 പഠന ശിബിരം സംഘടിപ്പിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇരുന്നൂറോളംപേര്‍ പങ്കെടുത്തു. ഓപ്പറേഷന് തിയേറ്റര്‍ ടെക്നീഷ്യന്മാര്, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. എം.സി.സി. ഡയറക്ടര്‍ ഡോ. ബി സതീശന് ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് വിദഗ്ദരായ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആധുനികതിയേറ്റര് സംവിധാനങ്ങള്‍, തിയേറ്റര്‍ മര്യാദകള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, അണുബാധ നിയന്ത്രണം എന്നിവ പ്രധാന ചര്‍ച്ചാ വിഷയങ്ങളായി. ഈ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ക്വിസ് പ്രോഗ്രാം പരിപാടിക്ക് മാറ്റു കൂട്ടി. എം.സി.സിയുടെ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പഠനശിബിരം സംഘടിപ്പിച്ചത്.
date
- Log in to post comments