Skip to main content

ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര.ടി) കേരളത്തിലെ സ്‌കൂള്‍ അധ്യാപകര്‍/വ്യക്തികള്‍/സഘഗടനകളില്‍ നിന്ന് ഗവേഷണ പ്രോജെക്ടുകള്‍ ക്ഷണിച്ചു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ തലങ്ങളിലെ സകൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജെക്ടുകള്‍ സമര്‍പ്പിക്കാം. വിശദമായ പ്രോജെക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയ പ്രൊപ്പോസലുകള്‍ സ്‌കൂള്‍ മേലധികാരിയുടെ/ബന്ധപ്പെട്ട സന്നദ്ധ സംഘടനയുടെ സാക്ഷ്യപത്രത്തോടെ സമര്‍പ്പിക്കണം. ഒറ്റയ്‌ക്കോ ഏതാനും പേര്‍ക്ക് കൂട്ടായോ പ്രോജെക്ട് ഏറ്റെടുക്കാം. അപേക്ഷകര്‍ വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജെക്ടുകള്‍ക്ക് സാമ്പത്തിക സഹായവും അക്കാദമിക പിന്തുണയും എസ്.സി.ഇ.ആര്‍.ടി നല്‍കും. സ്വയം വികസിപ്പിച്ച ഫോര്‍മാറ്റിലുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 30ന് മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന, പൂജപ്പുര, തിരുവനന്തപുരം 695025 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ scertresearch@gmail.com ലേക്കും അയക്കാം.  വലിയതോതില്‍ ഉപകരണങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാനുള്ള സാമ്പത്തിക സഹായം അനുവദിക്കില്ല. നൂതനാശയങ്ങളാവണം. പ്രതീക്ഷിത ചെലവ് രേഖപ്പെടുത്തണം. പഠനഫലമായി വിദ്യാഭ്യാസ രംഗത്ത് കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന നേട്ടത്തെ സംബന്ധിച്ച സൂചന ഉണ്ടാവണം. സ്വകാര്യ വ്യക്തികള്‍/സംഘടനകള്‍/മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രോജെക്ടുകള്‍ക്കും പിന്തുണ നല്‍കും.

  പി.എന്‍.എക്‌സ്.4121/18

date