Skip to main content

കോട്ടപ്പടിയിൽ  വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി

 

കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കൊള്ളിപ്പറമ്പിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി. പഞ്ചായത്തിലെ   കൊള്ളിപ്പറമ്പ് മൈതാനത്തിന് സമീപമാണ് പുതിയതായി  വനിത സാംസ്കാരിക കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം    ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം  പൂർത്തീകരിച്ചത്. ഏകദേശം 50 ലക്ഷം രൂപ ചെലവിൽ 2086 ചതുരശ്ര അടി വിസ്തീർണത്തിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഹാൾ, ഓഫീസ് റൂം, ശുചിമുറികൾ  തുടങ്ങിയ സൗകര്യങ്ങളോടെ  ആധുനിക നിലവാരത്തിലാണ്  നിർമ്മാണം  നടത്തിയിരിക്കുന്നത്. വനിതകൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയാണിത്. ഒത്തു കൂടാനും പരിശീലനങ്ങൾക്കും കലാ-സാംസ്കാരിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുമുൾപ്പെടെ വിവിധ കാര്യങ്ങൾക്ക് പദ്ധതി ഉപകാരപ്പെടും. 

ഉദ്ഘാടന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി ഗോപി അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഷ അജിൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാറാമ്മ ജോൺ, സണ്ണി വർഗീസ്, ജിജി സജീവ്, വാർഡ് മെമ്പർമാരായ ശ്രീജ സന്തോഷ്, നിതിൻ മോഹൻ, ബിജി പി.ഐസക്ക്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോയ് എബ്രഹാം, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എൻ ശശി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ചെൽസ മറിയം  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date