Skip to main content

അംബേദ്‌കർ ഗ്രാമ വികസന പദ്ധതി : പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

 

അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പട്ടികജാതി കോളനികളിൽ സമഗ്ര വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ ഭാഗമായി വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിലെ പുലിയാമ്പിള്ളി മുകൾ കോളനിയിൽ  നവീകരണ പ്രവർത്തനങ്ങൾ  നടത്തുന്നത്.

 കോളനിയിലെ 34 വീടുകൾ പൂർണ്ണമായും മേൽക്കൂര പൊളിച്ചു ആധുനിക രീതിയിൽ ബലപ്പെടുത്തി ഓട് വിരിച്ചു അറ്റകുറ്റ പണികൾ പൂർത്തിയാക്കി ടൈൽ വിരിച്ചു നൽകി. യാത്ര സുഗമമാക്കുന്നതിനായി  കോളനിയിലെ റോഡുകൾ ടാർ ചെയ്തു വശങ്ങൾ കോൺഗ്രീറ്റ് ചെയ്തു. പട്ടികജാതി വികസന വകുപ്പിൻ്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളനിയിൽ നടത്തുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 40 പട്ടികജാതി കുടുംബങ്ങളുൾപ്പെടെ 50 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. കോളനി റോഡുകളിലെ വഴിവിളക്കുകൾ കൂടി സ്ഥാപിക്കുന്നതോടെ പദ്ധതി പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.

date