Skip to main content

തേക്ക് തടി വില്‍പനയ്ക്ക്

ചാലക്കുടി സര്‍ക്കാര്‍ ടിമ്പര്‍ ഡിപ്പോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വില്‍പന മാര്‍ച്ച് 14 രാവിലെ 10 മുതല്‍ ആരംഭിക്കും. രണ്ട്, മൂന്ന് ക്ലാസുകളില്‍പെട്ടതും 68 വര്‍ഷത്തിലെ പ്രായമുള്ളതുമായ മികച്ചയിനം തേക്ക് തടികളാണ് വില്‍പനയ്ക്കുള്ളത്. ഒരു ഉപഭോക്താവിന് 5 ക്യൂ മീറ്റര്‍ വരെ തടി ലഭിക്കും. സ്വന്തം വീടുപണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വീടുപണിക്ക് ലഭിച്ച അനുമതിപത്രം, അംഗീകൃത പ്ലാന്‍, പാന്‍കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുമാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0480 2706440, 8547604406, 9544891416.

date