Skip to main content

മണിനാദം ജില്ലാതല നാടന്‍പാട്ട് മത്സരവിജയികള്‍

കലാഭവന്‍മണിയുടെ സ്മരണാര്‍ഥം ജില്ലയിലെ യൂത്ത്/ യുവ/ യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം, എടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'മണിനാദം' ജില്ലാതല നാടന്‍പാട്ട് മത്സരത്തില്‍ ചേറൂര്‍ യുവ ക്ലബ് ഒന്നാം സ്ഥാനത്തിനും ആതിരം ചേറൂര്‍ രണ്ടാം സ്ഥാനത്തിനും ആറാട്ടുപുഴ എഗറ് കലാസംഘം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി ശരത്പ്രസാദ്, പൂഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ബെന്‍സന്‍ ബെന്നി, ക്ലബ് ഭാരവാഹികളായ കെ.സി ഷാജു, സി.എ ജിനേഷ്, എ.എം ലിജീഷ് എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതമാണ് സമ്മാനതുക നല്‍കിയത്.

date