Skip to main content
വയോജന സംഗമം സംഘടിപ്പിച്ചു

വയോജന സംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 'മധുരം - ഓര്‍മകളിലെ ചിരിക്കൂട്ട്' വയോജന സംഗമം ഗുരുവായൂര്‍ നഗരസഭാ ഹാളില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. കവി ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. 

ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീര്‍,  കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ കെ പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു മോനിഷ, വയോജനങ്ങളുടെ പ്രതിനിധി തങ്ക, ഗുരുവായൂര്‍ നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളി,  മോളി ജോയ്, സുനിത ബാബു, ഷീല ടി കെ, എന്നിവര്‍ സംസാരിച്ചു. ചാവക്കാട് തളിക്കുളം മുല്ലശ്ശേരി ബ്ലോക്കുകളിലെ സിഡിഎസുകളില്‍ നിന്നാണ് വയോജനങ്ങള്‍ പങ്കെടുത്തത്. വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നാലുമണിക്കാറ്റ് സന്ദര്‍ശിച്ചു.

date