Skip to main content
സംവാദ മത്സരം സംഘടിപ്പിച്ചു

സംവാദ മത്സരം സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന സമ്പ്രദായം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ കനല്‍ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംവാദ മത്സരം സംഘടിപ്പിച്ചു. 

പാര്‍ളിക്കാട് ശ്രീ വ്യാസ എന്‍എസ്എസ് കോളജ്, തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ കോളജ്, പഴഞ്ഞി എംഡി കോളജ്, തൃശൂര്‍ ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കാളികളായി. ലോ കോളജ് ടീം വിജയികളായി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടി ആര്‍ ആര്‍ദ്ര (വ്യാസ കോളജ്), അഖിലാ ദാസ് (വൈദ്യരത്‌നം കോളജ്), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇ ടി സ്റ്റാര്‍വിന്‍ (ലോ കോളജ്) എന്നിവരെ തിരഞ്ഞെടുത്തു. വിജയികളായവര്‍ മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.

സിവില്‍ സ്റ്റേഷനിലെ അനക്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര വിഷയാവതരണം നടത്തി. മിഷന്‍ ശക്തി കോഡിനേറ്റര്‍ പി ഡി വിന്‍സെന്റ്, വനിതാ സംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍, ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എ പി സുബൈദ, ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍മാരായ ഡോ. ശ്രീവിദ്യ എസ് മാരാര്‍, കെ ശ്രീകല, സി ജി ശരണ്യ, സീനിയര്‍ സൂപ്രണ്ട് കെ ആര്‍ ബിന്ദുഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.

date